കാസർകോട്:ഥാർ ജീപ്പ് മോട്ടോർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഉപ്പളകോടം വയലിലെ അബ്ദുൾ ഗഫാർ 35 ആണ് മരിച്ചത്. പൈവളികെ ജോഡ് കല്ലിൽ ഇന്നലെ രാത്രിയാണ് അപകടം. കൈക്കമ്പഭാഗത്ത് നിന്നും പൈ വളികെഭാഗത്തേക്ക് ഓടിച്ചു വന്ന ഥാർ വാഹനം ബൈക്കിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചു. ഥാർ ഡ്രൈവറുടെ പേരിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments