കാഞ്ഞങ്ങാട് :കത്തുന്ന ചൂടിന് ആശ്വാസമായി മലയോരത്ത് ഇടിയോട് കൂടിയ കനത്ത മഴ. ഇന്ന് ഉച്ചക്ക് 2 മണിയോടെ തുടങ്ങിയ മഴ ഒരു മണിക്കൂറിലേറെ സമയം പലയിടത്തും പെയ്തിറങ്ങി. റോഡിൽ മഴവെള്ളം കുത്തിയൊലിച്ചു. ഒടയംചാൽ, കൊട്ടോടി, ഭീമനടി, ചിറ്റാരിക്കാൽ, കുന്നും കൈ, അമ്പലത്തറ, രാജപുരം, ഭാഗങ്ങളിൽ മഴ ലഭിച്ചു. വാഴുന്നോറടി, പുതുക്കൈ ഭാഗങ്ങളിലും മഴ ലഭിച്ചു.
പലേടത്തും ഇടിയോട് കൂടിയ മഴയായിരുന്നു. അപ്രതീക്ഷിതമായെത്തിയ മഴവലിയ ആശ്വാസമാണായത്. ദിവസങ്ങളായി ചുട്ടുപൊള്ളുന്ന ചൂടിൽ ഉരുകുകയാണ് ജനം.
0 Comments