Ticker

6/recent/ticker-posts

എം. വി. ​ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി

കൊല്ലം : സിപി എം സംസ്ഥാന സെക്രട്ടറിയായി എം വി ​ഗോവിന്ദനെ തെരഞ്ഞെടുത്തു. 24ാം പാർടി കോൺ​ഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എം വി ​ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞടുത്തത്.മാർച്ച് 6 മുതൽ 9 വരെ നാലു ദിവസങ്ങളിലായി കൊല്ലത്തുവച്ചായിരുന്നു സംസ്ഥാന സമ്മേളനം.
കണ്ണൂർ ജില്ലയിലെ മൊറാഴയിൽ ജനിച്ച എം വി ​ഗോവിന്ദൻ കെഎസ്‍വൈഎഫിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.ഡിവൈഎഫ്ഐ രൂപീകരണത്തിനുള്ള അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രഥമ 
സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, അഖിലേന്ത്യാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു
സിപി എം കാസർകോട് ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ്.


Reactions

Post a Comment

0 Comments