Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് ആറ് മാസത്തേക്ക് അടച്ചിടുന്നു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ പഴയ ബസ് സ്റ്റാൻ്റ് ആറ് മാസത്തേക്ക് അടച്ചിടുന്നു.
നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കോട്ടച്ചേരി ബസ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റ് പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബസ്റ്റാന്റ് യാര്‍ഡ് ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് പൂര്‍ണ്ണമായി അടച്ചിടാന്‍  ഭരണസമിതി യോഗത്തില്‍
തീരുമായിട്ടുള്ളതായാണ് പറഞ്ഞിരിക്കുന്നത്. അന്നേദിവസം  മുതല്‍ ആലാമിപ്പള്ളി പുതിയ ബസ്റ്റാന്റിനകത്ത് മുഴുവന്‍ ബസ്സുകളും കയറുകയും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണെന്നും  കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുടെ തായുള്ള അറിയിപ്പാണ് പുറത്ത് വന്നത്.
Reactions

Post a Comment

0 Comments