Ticker

6/recent/ticker-posts

ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു

കാഞ്ഞങ്ങാട് : ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. പാണത്തൂർ സ്വദേശിനി ചൈതന്യ 21 യാണ് ഇന്നുച്ച യോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മൂന്ന് മാസം മുൻപാണ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ കെട്ടി തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. അതീവ ഗുരുതര നിലയിൽ
പെണ്‍കുട്ടി ചികിൽസയിലായിരുന്നു. സംഭവത്തിന് ശേഷം വ്യാപകമായ പ്രതിഷേധമാണ് മന്‍സൂര്‍ ആശുപത്രിയിലേക്ക് ഉണ്ടായത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായ തിനാൽ ഒരു മാസം മുൻപ് കോഴിക്കോട്ടേക്ക് മാറ്റാകയായിരുന്നു. ആത്മഹത്യ ശ്രമത്തിൽ പ്രതിഷേധിച്ച് ആശുപതിക്ക് മുന്നിൽ വലിയ പ്രതിഷേധവും സംഘർഷവും ലാത്തിചാർജും അരങ്ങേറിയിരുന്നു. ഡിസംബർ 7 ന് ആയിരുന്നു സംഭവം. വാർഡനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിന്നു.
Reactions

Post a Comment

0 Comments