Ticker

6/recent/ticker-posts

ഭൂതപാനിയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട് : ബളാൽ അത്തിക്കടവിൽ
ഭൂതപാനിയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റി.
 ഇന്ന് രാവിലെ
  മരം മുറിക്കാൻ പോയവർക്കാണ് കുത്തേറ്റത്. കനകപ്പള്ളിയിലെ ചാമക്കാലിൽ തോമസ് 55
 ക്ലായിക്കോട് സ്വദേശി സുജിത്ത്(60  എന്നിവരെയാണ് ദേഹമാസകലം കുത്തേറ്റ് കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കല്ലം ചിറയിലെ കരീമിനെ 52 പരപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മരം മുറി ആരംഭിച്ചതായിരുന്നു. ഇന്ന് രാവിലെ ബാക്കി ഭാഗം മുറിക്കുന്നതിനിടെയാണ് കുത്തേററത്. ഒരാൾ തൊട്ടടുത്ത വെള്ളത്തിൽ ചാടിയെങ്കിലും കുത്തേറ്റു. ഏഴ് ജോലിക്കാരാണുണ്ടായിരുന്നത്. എല്ലാവർക്കും കുത്തേറ്റു.
Reactions

Post a Comment

0 Comments