Ticker

6/recent/ticker-posts

യുവതി ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :യുവതിയെറ്റ നമ്പർ ചൂതാട്ടത്തിനിടെ പൊലീസ് പിടികൂടി.കൊവ്വൽ പള്ളിയിലെ  കെ.വി. ലത 48 യാണ് പിടിയിലായത്. ഇന്ന് വൈകീട്ട് അലാമിപ്പള്ളി എ.എൽ.പി സ്കൂളിനടുത്തുള്ള പെട്ടിക്കടക്കടുത്ത് ഒറ്റ നമ്പർ ചൂതാട്ടം നടത്തവെ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. 6920 രൂപയും ചൂതാട്ടത്തിനുപയോഗിച്ച വിവിധ നമ്പറുകൾ എഴുതിയ തുണ്ട് കടലാസുകളും പിടികൂടി. കേസെടുത്തു.
Reactions

Post a Comment

0 Comments