കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് സീബ്ര ലൈൻ മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരന് ലോറിയിടിച്ച് പരിക്കേറ്റു. ആറാട്ടുകടവിലെ ടി. ഗോപാലനാണ് 60 പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് കോട്ടച്ചേരിയിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു വന്ന ലോറിയിടിക്കുകയായിരുന്നു. ലോറി
ഡ്രൈവർ സനൽ കുമാറിനെതിരെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ടിൽ
കാറും ഓട്ടോയും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്കേറ്റു. പ്ലാച്ചിക്കര ഫോറസ്റ്റിൽ കാറും മീൻ വിൽപ്പന നടത്തുന്ന ഓട്ടോയും കൂട്ടിയിടിച്ച് ആണ് അപകടം. ഓട്ടോ ഓടിച്ചിരുന്ന ബിരിക്കുളം സ്വദേശി ഗംഗാധരനാണ് 54 കാലിന് സാരമായി പരിക്കേറ്റു. ഇന്ന് ഉച്ചക്കാണ് അപകടം.
0 Comments