കാഞ്ഞങ്ങാട് :ചെക്കിൽ വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അര ലക്ഷം തട്ടി. സംഭവത്തിൽ വീട്ടമ്മയുടെ മകൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തെക്കിൽ കാവുംപള്ളത്തെ കെ.എം. മൊയ്തീൻ കുഞ്ഞിയുടെ പരാതിയിൽ കോഴിക്കോട് പുതുപ്പാടി കാവുംപുറത്തെ അബ്ദുൾ ഹമീദിനെതിരെ 46 മേൽപ്പറമ്പ പൊലീസ് കേസെടുത്തു. പരാതിക്കാരൻ്റെ മാതാവ് കുഞ്ഞിബി 65 യുടെ കാസർകോട് ഫെഡറൽ ബാങ്ക് ശാഖയിലെ അകൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായാണ് പരാതി. കഴിഞ്ഞ 27 നാണ് സംഭവം.
0 Comments