കാഞ്ഞങ്ങാട് : കെ. കെ. പുരയിൽ കുടുംബാംഗവും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിലെ ആദ്യകാല വ്യാപാരിയും നോവൽ ക്ലോത്ത് സ്റ്റോർ ഉടമയുമായിരുന്ന അതിഞ്ഞാലിലെ കെ. കെ. കുഞ്ഞാമുവിന്റെയും ടി. കെ. ഫാത്തിമയുടെയും മകൾ ടി. കെ. ആമിന (48) നിര്യാതയായി. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സഹോദരങ്ങൾ ടി. കെ. മുഹമ്മദ് കുഞ്ഞി , ടി. കെ. സുബൈദ, ടി. കെ. ശാക്കിർ, ടി. കെ. അബ്ദുല്ല, ടി. കെ. ജാസിം, ടി. കെ. നസീറ പരേതരായ അബ്ദുൽ അസീസ്,അബ്ദുസമദ്, നഫീസ. കബറടക്കം അതിഞ്ഞാൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.
0 Comments