കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ദീപ്തി തിയേറ്ററിൽ പ്രദർശിപ്പിക്കാനിരുന്ന മലയാള സിനിമയുടെ ഓൺലൈൻ ടിക്കറ്റ് ഹാക്ക് ചെയ്തെന്നതിയേറ്റർ ഉടമയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ദീപ്തി തിയേറ്റർ ഉടമകൊവ്വൽ പള്ളി സ്വദേശി കെ.എം. രാജ് കുമാറിൻ്റെ പരാതിയിൽ കാഞ്ഞങ്ങാട്ടെ വി. ജിഎം തിയേറ്റർ ഉടമ പി.കെ. ഹരീഷിനെ തിരെയാണ് കേസ്. കഴിഞ്ഞ ജനുവരി 12 ന് 8മണി മുതൽ 1.30 വരെ
ദീപ്തി തിയേറ്ററിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന രേഖ ചിത്രം എന്ന മലയാള സിനിമയുടെ ഓൺലൈൻ ടിക്കറ്റുകൾ പ്രതി ഹാക്ക് ചെയ്തെന്നാണ് കേസ്. ഇത് മൂലം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിക്കാരൻ പരാതിയിൽ പറഞ്ഞു.
0 Comments