കാഞ്ഞങ്ങാട് :
കഞ്ചാവ് വിൽപ്പനക്കാരൻ ചന്തേര പൊലീസിന്റെ പിടിയിൽ .
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പിടിയിലാകുന്നത്.ബിഹാർ സ്വദേശിയും തൃക്കരിപ്പൂർ മട്ടമ്മലിൽ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന സലിം അൻസാരി 45 ആണ് 110 ഗ്രാം കഞ്ചാവുമായി പിടിയിലായത് . തൃക്കരിപ്പൂർ ഈസ്റ്റ് മട്ടമ്മലിൽ വെച്ചാണ് പിടിയിലാകുന്നത് . പൊലീസ് പരിശോധനയുടെ ഭാഗമായി മെട്ടമ്മൽ- മധുരങ്കൈ റോഡ് ജംഗ്ഷനിൽ എത്തിയപ്പോൾ പൊലിസിനെ കണ്ട് ഒരാൾ പരുങ്ങുന്നതായി കാണുകയും പരിശോധിച്ചതിൽ കയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. കൂടുതൽ ചോദ്യം ചെയ്തതിൽ കഞ്ചാവ് വിൽപ്പനക്കാരൻ ആണെന്ന് കണ്ടെത്തി .
0 Comments