Ticker

6/recent/ticker-posts

ആരോഗ്യം വിദ്യാഭ്യാസം കൃഷി മേഖലകൾക്ക് മുൻതൂക്കം നൽകി കോടോം ബേളൂർ പഞ്ചായത്ത് ബജറ്റ്

രാജപുരം: ആരോഗ്യ വിദ്യാഭ്യാസ കൃഷി മേഖലകൾക്ക് മുൻതൂക്കം നൽകി കോടോം ബേളൂർ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പി. ദാമോദരൻ അവതരിപ്പിച്ച ബജറ്റാണ് പ്രധാന മേഖലകൾക്കെല്ലാം മുൻതൂക്കം നൽകിയത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് ആറ് കോടി രൂപ വകയിരുത്തി.  നവ കേരള മിഷൻ്റെ ആർദ്രം, നവകിരണം പദ്ധതികളിലൂടെ ആരോഗ്യ വിദ്യാഭ്യാസ മേഖല കൂടുതൽ കുതിപ്പിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റ് പറയുന്നു. നെൽ -പച്ചക്കറി കൃഷികൾക്ക് ഒരു ലക്ഷംരൂപ വീതവും കിഴങ്ങ് വർഗ് വിളകൾക്ക് രണ്ട് ലക്ഷം രൂപയും വകയിരുത്തി..ഓണത്തിന് ഒരു കുടപൂവ് പദ്ധതിക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു. തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് കുമ്മായം രാസവളം എന്നിവ വിതരണം ചെയ്യുന്നതിന് 15 ലക്ഷം രൂപയും കവുങ്ങിലെ ഇലപ്പുളി രോഗം, വാട്ടരോഗം എന്നിവയെ പ്രതിരോധിക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി. വിള ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ സേവനം മെച്ചപ്പെടുത്താൻ ഒരു ലക്ഷം രൂപയും, സുസ്ഥിര കുടുംബകൃഷിക്ക്522500 രൂപയും അനുവദിച്ചു. റോഡുകൾക്കും അറ്റകുറ്റ പണികൾക്കുമായി അഞ്ചു കോടി 31 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുറ്റത്തൊരു മീൻ തോട്ടത്തിന് 80,000 രൂപയും മഴപ്പൊലിമയ്ക്ക് 50,000 രൂപയും വകയിരുത്തി. ഓഫിസുകൾ കയറിയിറങ്ങാതെ മൊബൈൽ ഫോണിന്റെ ആപ്പിലൂടെ അപേക്ഷകൾ നൽകാനും അവയുടെ നിജസ്ഥിതി അറിയാനും പദ്ധതികൾ തയാറാക്കും. തട്ടുമ്മൽ മിനി സ്റ്റേഡിയത്തിന് ഒരു കോടി 50 ലക്ഷം രൂപയും, കാരാക്കോട് പാലത്തിന് അഞ്ച് കോടി രൂപയും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരു കോടി 50 ലക്ഷം രൂപയും കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിന് ഒരു കോടി 60 ലക്ഷം രൂപയും പനങ്ങാട് ഗവ. യു.പി സ്കൂളിന് 10 ലക്ഷം രൂപയും,അട്ടക്കണ്ടം സ്കൂളിന് ഒരു കോടി രൂപയും അനുവദിച്ചു. ഇവയുടെ ഭരണാനുമതി ലഭിച്ച് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. 435443816 രൂപ വരവും 425149100 ചെലവും10294716 മിച്ചവും  പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.  പ്രസിഡൻ്റ് പി. ശ്രീജ അധ്യക്ഷയായി. ഈ ഭരണ സമിതിയുടെ അവസാന ബജറ്റാണ് പ്രധാന മേഖലകൾക്കെല്ലാം മുൻതൂക്കം നൽകിയത്.
Reactions

Post a Comment

0 Comments