കാഞ്ഞങ്ങാട് : രാതിഒരു മണിക്ക് കൾവർട്ടിന് മുകളിൽ ഇരുന്ന് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന അഞ്ച് യുവാക്കളിൽ മൂന്ന് പേർപൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. രണ്ട് പേർ പൊലീസ് പിടിയിലായി. ഹോസ്ദുർഗ് എൽ സി റോഡിൽ കൾവർട്ടിലിരുന്ന് കഞ്ചാവ് ലഹരി നുണഞ്ഞ സംഘത്തിൽ പെട്ടവരാണ് പിടിയിലായത്. നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന യുവാക്കളെ പിടികൂടിയത്. കുശാൽ നഗർ പോളിടെക്നിക്കിന് സമീപത്തെ 20 കാരനും മീനാപ്പീസ് കാർഗിലിലെ 19 കാരനുമാണ് പിടിയിലായത്. രക്ഷപ്പെട്ടവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments