Ticker

6/recent/ticker-posts

ട്രെയിനിൽ കൊണ്ട് വന്ന എം.ഡി.എം. എയുമായി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പടന്നക്കാട് യുവാവ് അറസ്റ്റിൽ, പ്രതിയെ പൊലീസ് ബംഗ്ളുരുവിൽ നിന്നും പിന്തുടർന്നു

നീലേശ്വരം : ട്രെയിനിൽ കൊണ്ട് വന്ന എം.ഡി.എം എ യുമായി നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്നും പടന്നക്കാട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് സ്വദേശി വിഷ്ണു 28 ആണ് അറസ്ററിലായത്. വിൽപ്പനക്കായി ബംഗ്ളുരുവിൽ നിന്നും യശ്വന്ത്പൂര് എക്സ്പ്രസിൽ നീലേശ്വരത്ത് ഇന്ന് രാവിലെ ഇറങ്ങിയ ഉടൻ പ്രതി പിടിയിലാവുകയായിരുന്നു. ഡി.വൈ. എസ് പി ബാബു പെരിങ്ങത്തി
ൻ്റെ നേതൃത്വത്തിൽ
എസ്.ഐ അരുൺ മോഹൻ  ഡി.വൈ.എസ്.പിയുടെ സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു. 19 ഗ്രാം എം.ഡി.എം.എയുവാവിൽ നിന്നും കണ്ടെടുത്തു. വിഷ്ണു മുൻപും മയക്ക് മരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്.
എസ് ഐ രതീഷ്, എസ്.ഐ അബൂബക്കർ കല്ലായി ,
 പൊലീസുകാരായ ദിലീഷ് കുമാർ പള്ളിക്കൈ ,അമൽ രാമചന്ദ്രൻ, മുരളി, മഹേഷ്, അജിത്ത്, , സഞ്ജിത്ത്, രമേശൻ, സഞ്ജു, അജിത്ത്, സജീഷ്, നിഗിൽ , നിഗീഷ്, ജയേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കുടുക്കിയത്. പൊലീസ് പ്രതിയെ ബംഗ്ളുരുവിൽ നിന്നും നീലേശ്വരം വരെ ട്രെയിനിൽ പിന്തുടർന്നിരുന്നു. പ്രതി ഇറങ്ങാൻ സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലടക്കം പൊലീസ് കാവൽ നിന്നിരുന്നു.
Reactions

Post a Comment

0 Comments