Ticker

6/recent/ticker-posts

വീടിന് തീപിടിച്ച് വൻ നാശനഷ്ടം

നീലേശ്വരം : പുലർകാലംവീടിന് തീപിടിച്ച്വൻ നാശനഷ്ടം. കുടുംബം രക്ഷപെട്ടു.
 കോളംകുളത്തെ ചോരേട്ട് ദേവസ്യയുടെ വീടിനാണ് പുലർച്ചെ ഒരു  മണിയോടെ തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണം എന്ന് കരുതുന്നു. അടുക്കളയിലെ ചിമ്മിനിയിൽ ഉണങ്ങാനിട്ട 2 ക്വിൻ്റലോളം റബർ ഷീറ്റുകൾ കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് അടുക്കള ഉപകരണങ്ങൾ, വയറിംഗ് തുടങ്ങിയവയും പൂർണമായും നശിച്ചു. കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ കത്തിയമർന്നിരുന്നു. ആളപായമില്ലാത്തത് ഭാഗ്യമായി.
Reactions

Post a Comment

0 Comments