Ticker

6/recent/ticker-posts

വാറൻ്റ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ നാല് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു യുവാവ് അറസ്റ്റിൽ

കാസർകോട്:വാറന്റ് കേസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ  ആക്രമിച്ചു.നാർകോട്ടിക്
സ്ക്വാഡിലെ എക്സൈസ് പ്രിവന്റിവ് ഓഫീസർ കെ. ആർ.
പ്രജിത്ത് 37, രാജേഷ് 35, 
അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.വി.
 മുരളി 40 , സിവിൽ എക്സൈസ് ഓഫീസർ ടി.വി. അതുൽ 35  എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. 
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ
ശ്രമിക്കവേയാണ് ആക്രമണം. കുമ്പള ബംബ്രാണ
സ്വദേശി അബ്ദുൽ ബാസിത്താണ് ഉദ്യോഗസ്ഥരെ
ആക്രമിച്ചത്.100
കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുൽ ബാസിത്. പ്രതി ഒളിവിൽ പോയതിനാൽ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
 ഉച്ചയോടെ അറസ്റ്റ് ചെയ്യാൻ
എക്സൈസ് സംഘം എത്തിയപ്പോഴാണ്
ആക്രമണം. ഇരുമ്പ് കമ്പി കൊണ്ട് ഇരുവരെയും
ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതിയെ എക്സൈസ് അറസ്റ്റ് 
കോടതിയിൽ ഹാജരാക്കി. റിമാൻ്റ് ചെയ്തു. പ്രതിക്കെതിരെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments