കാർ യാത്രക്കാരെ രക്ഷിക്കാൻ ബ്രേക്കിട്ട ലോറിക്ക് പിന്നിൽടാങ്കർ ലോറിയിടിച്ചു കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ എഞ്ചിൻ ജാമായി സ്പിരിറ്റ് ടാങ്കർ ലോറി കുടുങ്ങി. ഇന്ന് രാത്രി 10 മണിയോടെയാണ് അപകടം.കമ്പിയുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിന്നിൽ ഫാക്ടറിയിലേക്ക് സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ടാങ്കറിൻ്റെ എഞ്ചിൻ ജാമായതിനെ തുടർന്ന് ട്രാഫിക് സർക്കിളിൽ നിർത്തിയിട്ടിരിക്കുകയാണിപോൾ. ഇരുവാഹന ങ്ങളും കാസർകോട് ഭാഗത്ത് നിന്നും വരികയായിരുന്നു. ട്രാഫിക് സർക്കിളിലെത്തിയപ്പോൾ മാവുങ്കാൽ ഭാഗത്ത് നിന്നും വന്ന കാർ ലോറിക്ക് മുന്നിലൂടെ ഓടിച്ച് കയറ്റി റെയിൽവെ സ്റ്റേഷൻ റോഡിലേക്ക് പോയി. ഇത് കണ്ട്
കാറിലിടിക്കാതിരിക്കാൻ ലോറി
ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന ടാങ്കർ, ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഗതാഗത കുരുക്ക് ഉണ്ടായി. പൊലീസെത്തി ഗതാഗത കുരുക്ക് പരിഹരിച്ചിട്ടുണ്ട്. മെക്കാനിക്ക് എത്തി ശരിയാക്കിയാൽ മാത്രമെടാങ്കർ ലോറിയെ മാറ്റാനാവു. അപകടത്തിന് കാരണമായ കാറിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments