Ticker

6/recent/ticker-posts

വനപാലകർക്കൊപ്പം ചേർന്ന് പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർത്ഥിനികൾ കോട്ടഞ്ചേരി വനത്തിനുള്ളിൽ കുളങ്ങൾ നിർമ്മിച്ചു

കാഞ്ഞങ്ങാട് : വനംവകുപ്പും കാർഷിക സർവകലാശാലയും ഒന്നിച്ചപോൾ
ഭീമനടി കോട്ടഞ്ചേരി വനത്തിൽ നിരവധി ചെറുകുളങ്ങൾ രൂപപ്പെട്ടു.
വനം- ജലം ദിനാഘോഷങ്ങളുടെ ഭാഗമായി  കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷൻ ഫോറസ്ററ്
 സ്റ്റാഫും പടന്ന കാർഷിക കോളേജിലെ എൻഎസ്എസ് വിദ്യാർഥികളുടെയും കൂട്ടായ പ്രവർത്തനത്തിലാണ്  കോട്ടഞ്ചേരി വനഭാഗത്ത് ചെറു  കുളങ്ങൾ നിർമ്മിച്ചത്.  വനം വകുപ്പ് മുൻപ് നിർമ്മിച്ച  നീർക്കുഴികൾ നവീകരിക്കുകയും ചെയ്തു. 
ഇത് നിലവിലെ മനുഷ്യ-വന്യജീവി സംഘർഷത്തെ ലഘൂകരിക്കുകയും ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ എത്തുന്നത് കുറയ്ക്കുകയും ചെയ്യുമെ ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കേരള വനം വകുപ്പ് മൃഗങ്ങൾക്ക് കാടിനുള്ളിൽ തന്നെ വെള്ളം തീറ്റ ഭക്ഷണം എന്നിവ ഒരുക്കുന്നതി
ന്റെ ഭാഗമായി കാസർകോട് വനം ഡിവിഷൻ  150 ഓളം നീർക്കുഴികളും ചെറു കുളങ്ങളും നിർമ്മിച്ച് കഴിഞ്ഞു.

.
Reactions

Post a Comment

0 Comments