Ticker

6/recent/ticker-posts

രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും പ്രഖ്യാപനം നാളെ

തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബി.ജെ.പി കേരള അധ്യക്ഷനാകും. ഇന്ന് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. കെ. സുരേന്ദ്രന്‍റെ ഒഴിവിലേക്ക് രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിർദേശിച്ചതായാണ്  വിവരം. ഇനി  നടപടിക്രമങ്ങള്‍ മാത്രമാണുള്ളത്.ഉച്ചക്കു രണ്ടു മുതല്‍ മൂന്നു വരെ പത്രിക സമര്‍പ്പിക്കാനുള്ള സമയമാണ്. സൂഷ്മ പരിശോധന വൈകീട്ട് നാലിന് നടക്കും. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നതിനാല്‍ പത്രികാ സമര്‍പ്പണം കഴിയുമ്പോള്‍ തന്നെ പുതിയ അധ്യക്ഷനെ അറിയാനാകും.എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. സംസ്ഥാന കൗൺസിൽ യോഗത്തിൽ രാജീവ് പുതിയ അധ്യക്ഷനായി ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കെ. സുരേന്ദ്രൻ സ്ഥാനമൊഴിയും. കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിന്‍റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്.

Reactions

Post a Comment

0 Comments