കാഞ്ഞങ്ങാട് :വീട് പൂട്ടി പുറത്ത് പോയ വീട്ടുകാർ മൂന്ന് മണിക്കൂർ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ വാതിൽ തകർത്ത് മോഷ്ടാക്കൾ പണവും ആഭരണവും കവർന്നു. തൃക്കരിപ്പൂർ കക്കുന്നത്തെ സി.ജിതിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ രാത്രി 8നും 11 മണിക്കും ഇടയിലായിരുന്നു കവർച്ച. മുൻ വശത്തെ വാതിൽ പൂട്ട് തകർത്ത് അലമാരയിലും ബാഗിലുമായി സൂക്ഷിച്ച 30000 രൂപയും മുക്കാൽ പവൻ തൂക്കം വരുന്ന മോതിരങ്ങളും മോഷണം പോയി. ചന്തേര പൊലീസ് കേസെടുത്തു.
0 Comments