കാഞ്ഞങ്ങാട് : നാട്ടിൽ വർധിച്ചു വരുന്ന ലഹരി വിൽപ്പനയിക്കെതിരെ മീനാപ്പിസ് ജമാഅത്ത് കമ്മിറ്റി അംഗങ്ങളും, ശ്രീകുറുംബ ക്ഷേത്ര പ്രാദേശിക തല കമ്മിറ്റി അംഗങ്ങളും, മഠം കമ്മിറ്റി അംഗങ്ങളും സംയുക്തമായി രംഗത്ത്. നാടിനെ ലഹരി മുക്തമാക്കണമെന്ന നിർദേശവുമായി യോഗം ചേർന്നു. നിരവധി തീരുമാനങ്ങളെടുത്തു. ലഹരി സംഘങ്ങൾക്കെതിരെ കമ്മിറ്റികൾ ഒറ്റകെട്ടായിരംഗത്തിറങ്ങും.കടകളിൽ കയറിയിറങ്ങി ഭാരവാഹികൾ സന്ദേശം നൽകി. വ്യക്തികളെ നേരിൽ കണ്ട് ഉപദേശം നൽകി. കടകളിൽ ലഹരി ഉത്പന്നങ്ങൾ വിൽക്കുവാൻ പാടില്ല എന്ന് ആവശ്യപെട്ടു. വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണിക്ക് അടക്കുവാൻ തീരുമാനിച്ചു. പൊതു സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നത് കണ്ടാൽ തടയും. തീരുമാനമാനത്തിൽ വീഴ്ച്ച വരുത്തുന്നവർക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനമായി.
0 Comments