കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ടിബിറോഡ് ജംഗ്ഷന് സമീപത്തെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണ് രണ്ട് മാസത്തോളമായി മംഗലാപുരം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന മുവാവ് മരിച്ചു. മാണിക്കോത്ത് മഡിയൻ കൂലോം ക്ഷേത്രത്തിന് സമീപത്തെ രഞ്ജു മാരാർ 42 ആണ് മരിച്ചത്. രണ്ട് മാസം മുൻപായിരുന്നു അപകടം. രാത്രി നടന്ന ആഘോഷ ചടങ്ങിൽ പങ്കെടുത്ത് രണ്ടാം നിലയിൽ നിന്നും ഇറങ്ങവെ ഒന്നാം നിലയിൽ വെച്ച് താഴെ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് പിന്നീട് ബോധം തെളിഞ്ഞില്ല. ഇന്ന് രാത്രിയോടെയാണ് മരണം. ലയൺസ് ക്ലബ് പ്രവർത്തകനായിരുന്നു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു
വാദ്യകലാകാരനും കേന്ദ്ര സർക്കാരിൻ്റെ വാദ്യ നിപുണ അവാർഡ് ജേതാവുമായിരുന്നു രഞ്ജുമാരാർ.
പുതിയ കോട്ട സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മുകളിൽ ലയൺ ക്ലബ്ബിൻ്റെ യോഗം കഴിഞ്ഞ് താഴേക്ക് ഇറങ്ങുന്നതിടയിൽ ആയിരുന്നു അപകടം. വാദ്യകലയിൽ കേരളത്തിനകത്തും പുറത്തു നിന്നുമായി ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഡൽഹി പൂരത്തോട് അനുബന്ധിച്ച് കേന്ദ്ര സഹ മന്ത്രി മീനാക്ഷി ലേഖി വാദ്യ നിപുണ പുരസ്കാരം രഞ്ജു മാറാർക്ക് സമർപ്പിച്ചിരുന്നു വാദ്യകലയിൽ 25 വർഷം പൂർത്തിയാക്കിയ രഞ്ജു മാരാറെ വാദ്യ കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മഡിയൻ കൂലോം ക്ഷേത്രത്തിൽ നിന്നും സുവർണ്ണ പതക്കം നൽകി ആദരിച്ചിരുന്നു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് തുടങ്ങി വിവിധ സന്നദ്ധ സംഘടനകൾ, കേരളക്ഷേത്ര വാദ്യകല അക്കാദമി, തുടങ്ങിയ കൂട്ടായ്മയിൽ ഭാരവാഹിയുമായിരുന്നു. ജീവകാരുണ്യ മേഖലയിലും മറ്റ് കാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു . പരേതനായ കുറുവേരി നാരായണ മാരാറുടെയും , മഡിയൻ കോമളത്തിൻ്റെയും മകനാണ്. സഹോദരൻ മഡിയൻ ബിജുമാരാർ.
0 Comments