കാസർകോട്: മോട്ടോർ
ബൈക്കും ലോറിയും
കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഷിറിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍
കുമ്പള പേരോല്‍ സ്വദേശി ത്യാം പണ്ണപൂജാരിയുടെ മകൻ രവിചന്ദ്ര 35 ആണ് മരിച്ചത്. ദേശീയ പാതയിലുണ്ടായ അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പുത്തിഗെ പഞ്ചായത്ത് മെമ്പർ രവീന്ദ്ര പൂജാരിയുടെ സഹോദരനാണ് മരിച്ച രവി ചന്ദ്ര. കുമ്പള പൊലീസ് സ്ഥലത്തെത്തി.
0 Comments