Ticker

മാലമോഷ്ടാക്കളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ഷേത്ര ഭാരവാഹികളുടെയും നാട്ടുകാരുടെയും ആദരം

കാഞ്ഞങ്ങാട് :മാലമോഷ്ടാക്കളെ പിടികൂടിയ ചന്തേരയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ഷേത്ര ഭാരവാഹികളുടെയും നാട്ടുകാരുടെയും ആദരം. ഏച്ചിക്കുളങ്ങരയിൽ  സ്ത്രി യുടെ സ്വർണ മാല ബൈക്കിൽ വന്ന രണ്ടു പേർ കവർച്ച ചെയ്ത കേസിൽ രണ്ട് പ്രതികളെ എളുപ്പം പിടികൂടിയ അന്വേഷണ സംഘത്തെയാണ് ഏച്ചി ക്കുളങ്ങര ശ്രീരാമപുരം ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും  ഏച്ചി കുളങ്ങരയിൽ പൊന്നാട അണിയിച്ച് ആദരിച്ചത്.
2024 ഡിസംബർ 7 ന്  പിലിക്കോട് ഏച്ചിക്കൊവ്വൽ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രിയുടെ   ഒന്നേ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മാല ബൈക്കിൽ വന്ന് പ്രതികൾ പൊട്ടിച്ച് കടന്നു കളയുകയായിരുന്നു  ചന്തേര പൊലീസ് 300  ഓളം സി സി ടി വി ദൃശ്യങ്ങൾ പിന്തുടർന്ന് കോയമ്പത്തൂരിൽ എത്തി. കോയമ്പത്തൂരിലെ 50  ഓളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. പ്രതികളെ കോഴിക്കോട് നിന്നു മാണ് പിടികൂടിയത് . 
മോഷണം പോയ സ്വർണം കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തിയിരുന്നു .
കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്‌പെക്ടർ പ്രശാന്ത്  , സബ് ഇൻസ്‌പെക്ടർ കെ.പി. സതീഷ് കുമാർ , സതീഷ് വർമ്മ , സീനിയർ സിവിൽ  രഞ്ജിത്ത് കുമാർ , രഞ്ജിത്ത് എം ,സജിത്ത്  സിവിൽ ഓഫീസർ   സുധീഷ് , ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെയാണ് ആദരിച്ചത്.
Reactions

Post a Comment

0 Comments