Ticker

6/recent/ticker-posts

ആത്മഹത്യ ചെയ്ത നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മൃതദേഹം കാഞ്ഞങ്ങാട്ടെത്തിച്ചു, ഹോസ്ദുർഗ് പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു

കാഞ്ഞങ്ങാട് : ആത്മഹത്യ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസക്കിടെ ഇന്നലെ  മരിച്ച കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിങ്ങ് വിദ്യാർത്ഥിനി ചൈതന്യയുടെ 20 മൃതദേഹം ഇന്ന് വൈകീട്ട് 4.30 മണിയോടെ കാഞ്ഞങ്ങാട്ടെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയാണ് മൃതദേഹം കാഞ്ഞങ്ങാട് എത്തിച്ചത്. ഹോസ്ദുർഗിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കുന്നതിന് മൃതദേഹം നേരെ ശ്മശാനത്തിലേക്കാണ് കൊണ്ട് വന്നത്. സഹപാഠികളും പാണത്തൂരിൽ നിന്നുള്ള ബന്ധുക്കളും പൊലീസുമാണ് മൃതദേഹം കൊണ്ട് വരുമ്പോൾ പൊതു ശ്മശാനത്തിലുണ്ടായിരുന്നത്. ആശുപത്രി മാനേജ്മെന്റ് ചെയർമാൻ കുഞ്ഞഹമ്മദ് പാലക്കി, ഷംസുദ്ദീൻ, ഖാലിദും പൊതു ശ്മശാനത്തിലെത്തി. ഇൻസ്പെക്ടർ പി. അജിത്ത് കുമാറും സ്ഥലത്തുണ്ടായിരുന്നു.
 മറ്റ് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി 5.50 മണിയോടെ മൃതദേഹം ചിതയിലേക്കെടുത്തു.

Reactions

Post a Comment

0 Comments