Ticker

6/recent/ticker-posts

പെൺ സുഹൃത്തിനെ മോശമായി നോക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ രണ്ടംഗ സംഘം മലബാർ എക്സ്പ്രസിന് കല്ലെറിഞ്ഞു

കാഞ്ഞങ്ങാട് : ട്രെയിനിൽ യാത്രക്കിടെ
പെൺ സുഹൃത്തിനെ മോശമായി നോക്കിയത് യുവാവ് ചോദ്യം ചെയ്തതിൽ പ്രകോപിതരായ രണ്ടംഗ സംഘം
മലബാർ എക്സ്പ്രസിന്  കല്ലറിഞ്ഞു. ബേക്കൽ റെയിൽവെ സ്റ്റേഷനിൽ
ഇന്നലെ രാത്രി 7.30നാണ് സംഭവം. കാസർകോട് റെയിൽവെ പൊലീസ് സംഭവത്തിൽ കേസെടുത്ത് പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസിൽ ജനറൽ കോച്ചിൽ യാത്ര ചെയ്ത പ്രതികൾ,മലപ്പുറം വെളിയംങ്കോട് കൺട്രായിൽ കെ.റിജാസിൻ്റെ 24 പെൺസുഹൃത്തിനെ മോശമായി നോക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത റിജാസിനെ പ്രതികൾ തടഞ്ഞു നിർത്തി മുഖത്തടിക്കുകയും ബേക്കൽ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം യുവാവ് ഇരുന്ന ഭാഗം ലക്ഷ്യമാക്കി പ്ലാറ്റ്ഫോമിനടുത്ത് നിന്നും കല്ലെറിയുകയായിരുന്നു. കല്ല് ട്രെയിനിന് കൊള്ളുകയും ചെയ്തു. റിജാസിൻ്റെ പരാതിയിലാണ് റെയിൽവെ പൊലീസ് കേസെടുത്ത്. പ്രതികളെ കണ്ടെത്താൻ രാവിലെ മുതൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവെ എസ്.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Reactions

Post a Comment

0 Comments