Ticker

6/recent/ticker-posts

വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാർ കലുങ്കിലിടിച്ച് മറിഞ്ഞു ഒരു മരണം

കാഞ്ഞങ്ങാട് :വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാർ കലുങ്കിലിടിച്ച് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. ബന്തടുക്ക ഏണിയാടി ഉസൈനാറിൻ്റെ മകൻ എം.എച്ച്. ഉമ്മർ 79 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ബന്തടുക്ക ടൗണിലാണ് അപകടം. പള്ളിയിലേക്ക് നടന്ന് പോവുകയായിരുന്ന ഉമ്മറിനെ ഇടിച്ച് തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് തല കീഴായി മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാർ യാത്രക്കാരായ സ്ത്രീക്കുൾപ്പെടെ പരിക്കേറ്റു. തെക്കിൽ - ആലട്ടി റോഡിലാണ് അപകടം. ഏണിയാടി ഭാഗത്ത് നിന്നും ബന്തടുക്ക ഭാഗത്തേക്ക് നടന്ന് വരികയായിരുന്നു ഉമ്മർ. കാർ ഡ്രൈവർ സന്തോഷിനെതിരെ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments