Ticker

6/recent/ticker-posts

മലമാനിനെ വേട്ടയാടി കറിയാക്കിയ രണ്ടംഗ സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട് : മലമാനിനെ വേട്ടയാടി കഷണങ്ങളാക്കി വിൽക്കുകയും കറിവയ്ക്കുകയും ചെയ്ത കേസിൽ രണ്ട് പേർ വനം വകുപ്പിൻ്റെ പിടിയിലായി.
കൊന്നക്കാട് കൂളിമടയിൽ  മുത്താ നി വീട്ടിൽ കെ.ബിജു 43 ,
കണ്ണംവയൽ എം.ബിനു 36 എന്നിവരാണ് പിടിയിലായത്.
കൂളിമടയില സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലാനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി അവശിഷ്ടങ്ങൾ കുഴിച്ചിട്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി കുഴിച്ചിട്ട രീതിയിൽ മലമാൻ്റെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു.തുടർന്നാണ് പ്രതികൾ അറസ്റ്റിൽ ആയത്.
     പ്രധാന പ്രതികൾ ഇപ്പോൾ ഒളിവിൽ ആണ്. ഇവർക്കായി വനംവകുപ്പ് തിരച്ചിൽ നടത്തുകയാണെന്നും നിരവധി പേരെ അറസ്റ്റിലാകാനുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കൊന്നകാട് വനമേഖല കേന്ദ്രികരിച്ചു വന്യജീവി  വേട്ടയാടി ഇറച്ചി ആക്കി വിൽപ്പന നടത്തുന്ന വൻ മാഫിയ സംഘം തന്നെ ഇതിന്റെ പിന്നിൽ ഉണ്ടെന്നു വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments