കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ ജില്ലാ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു. മതിൽ കെട്ടിന് പുറത്ത് നിന്നു മാണ് അകത്തേക്ക് എറിഞ്ഞത്. നോക്കിയ കമ്പനിയുടെ മൊബൈൽ ഫോണാണ് എറിഞ്ഞത്. ഉച്ച സമയത്താണ് ജയിലിനുള്ളിലേക്ക് ഫോൺ വന്ന് പതിച്ചത്. ജയിലിലെ കിച്ചണിൻ്റെ ഭാഗത്തായാണ് ഫോൺ വന്നു വീണത്. അകത്ത് കഴിയുന്ന പ്രതികൾക്ക് വേണ്ടി ആരോ പുറത്ത് നിന്നും എറിഞ്ഞതാണെന്നാണ് കരുതുന്നത്. ഫോൺ ജയിലധികൃതർ കസ്റ്റഡിയിലെടുത്തു. ആളെ കണ്ടെത്താനായില്ല. ജില്ലാ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments