Ticker

6/recent/ticker-posts

കാസർകോട് ജില്ലയിലേക്ക് ബംഗ്ളുരുവിൽ നിന്നും എം.ഡി.എം. എ എത്തിക്കുന്ന യുവാവ് പിടിയിൽ

കാസർകോട്:കാസർകോട് ജില്ലയിലേക്ക് അടക്കം കേരളത്തിലേക്ക് ബംഗ്ളുരുവിൽ നിന്നും എം.ഡി.എം. എ എത്തിക്കുന്ന സംഘത്തിൽ പെട്ട യുവാവ് പിടിയിൽ. ആഴ്ചകളായി പൊലീസ് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് പ്രതി പിടിയിലായത്. വീരാജ്പേട്ടയിലെ പല്ലൂൽ ആബിദ് 36 ആണ് പിടിയിലായത്.2025 ജനുവരി 13 ന് രാവിലെ 5.30 മണിക്ക് നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്യുകയായിരുന്ന ആദൂര്‍ പൊലീസ്  സബ്ബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍  എ.എസ്.ഐ അജയകുമാര്‍ പിവി, സിവിൽ ഓഫീസർ ഹരീഷ് എന്നിവർ  ആദൂര്‍ പാലത്തിന് സമീപം വാഹന പരിശോധന നടത്തവെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന് മുളിയാർ മഞ്ചക്കൽ  വച്ച് പിടികൂടിയിരുന്നു .  മഞ്ചേശ്വരം  ഇൻസ്പെക്ടർ  അനൂബ് കുമാറിന്റെ സഹായത്തോടെ  മുഹമ്മദ് സഹദ്, ഷാനവാസ്, ശുഹൈബ, ശരീഫ എന്നിവരെ  100 .76   ഗ്രാം എം.ഡി.എം എ യുമായി പിടികൂടുകയായിരുന്നു.  കേസിലെ പ്രതി സഹദിനെ ചോദ്യം ചെയുകയും സഹദിന്റെ ബാങ്ക് അക്കൗണ്ട്  പരിശോധിച്ചിരുന്നു. ജനുവരി 11 ന്  90000 രൂപ ഉപ്പള പച്ചംബലയിലെ  എസ്.ബി.ഐ ബ്രാഞ്ചിലെ അബ്ദുൾ ഖാദർ എന്നയാളുടെ അക്കൗണ്ടിലേക്ക്  
കൈമാറിയതായും,  സഹദിന് മയക്കുമരുന്ന് സൂക്ഷിച്ച് വച്ച സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുക്കുകയും  സഹദ് മയക്ക് മരുന്ന്
കൈ പറ്റിയതായും പൊലീസ് കണ്ടെത്തി. ബാങ്ക് അക്കൗണ ഉടമയുടെ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നും
 പ്രതി അബ്ദുൾ ഖാദർ എന്നയാളുടെത് ആണെന്ന് വ്യക്തമായി. ഖാദറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ ആണ് വിരാജ് പേട്ടയിലെ പല്ലൂല്‍ ആബിദിന് മയക്ക് മരുന്ന് കച്ചവടത്തിൽ  പങ്കുണ്ടെന്ന് കണ്ടെത്തിയത്.  പണം കിട്ടിയതിന് ശേഷം മയക്കുമരുന്ന് വച്ച സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തത് ആബിദ് ആണെന്ന് കണ്ടെത്തുകയും ചെയ്തു  ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗമായ ശിവകുമാർ  മൊബൈൽ നമ്പറിന്റെ വിവരം ശേഖരിക്കുകയും ചെയ്തിരുന്നു.  ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പയുട മേൽനോട്ടത്തിൽ ബേക്കൽ ഡി.
വൈ. എസ്. പി വി . വി . മനോജ്  കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ആദൂർ പൊലീസ്  ഇൻസ്പെക്ടർ  സുനുമോൻ  എന്നിവരുടെ നിർദ്ദേശ പ്രകാരം  ആദൂർ  സബ്ബ് ഇൻസ്പെക്ടർ വിനോദ് കുമാർ ,  അസിസ്റ്റൻറ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുനിൽ അബ്രഹാം, അജയകുമാർ ,  ശ്രീജിത്ത്  , ഉത്തേഷ്  എന്നിവരടങ്ങിയ സംഘം കർണാകയിലെ വിരാജ് പേട്ടയിൽ നിന്നും പ്രതിയെ  അറസ്റ്റ് ചെയ്യുകയായിരുന്നു.
 പ്രതിക്ക്  കടത്തിയതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ കേസ് ഉണ്ടായിരുന്നു. കേരളത്തിലേക്ക് കടത്തുന്ന പ്രധാന കണ്ണിയുമാണെന്ന് പൊലീസ് പറഞ്ഞു. സ്വന്തം മേൽവിലാസം വെളുപ്പെടുത്താതെ സോഷ്യൽ മീഡിയ ആപ്പ്ളിക്കേഷനുകൾ ഉപയോഗിച്ചും മയക്ക് മരുന്ന് കടത്തിയെന്ന് പൊലീസ് പറഞ്ഞു.  
Reactions

Post a Comment

0 Comments