Ticker

6/recent/ticker-posts

എഞ്ചിൻ ഓഫാക്കാതെ നിർത്തിയിട്ട ബെൻസ് ലോറി പിന്നോട്ട് നീങ്ങി ഓഫീസ് തകർന്നു എട്ട് ലക്ഷം നഷ്ടം

കാഞ്ഞങ്ങാട് :എഞ്ചിൻ ഓഫാക്കാതെ
 നിർത്തിയിട്ട ബെൻസ് ലോറി പിന്നോട്ട് നീങ്ങി ഓഫീസ് മുറി ഉൾപെടെ
 തകർന്നു . അപകടത്തിൽ എട്ട് ലക്ഷം  രൂപയുടെ നഷ്ടം. കൊടക്കാട് പാടിക്കീലിലാണ് അപകടം. അൽബെയ്ത്ത് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ ബോർഡ് മെറ്റീരിയൽ ഇറക്കാൻ വന്ന ഭാരത് ബെൻസ് ലോറിയാണ് പിന്നോട്ട് നീങ്ങി ഇതേ സ്ഥാപനത്തിൻ്റെ ഓഫീസ് മുറിയും മുൻ വശത്തെ ഷീറ്റും തകർത്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് കാരണമെന്ന പരാതിയിൽ ലോറി ഡ്രൈവർ സനൽ ഈപ്പൻ്റെ പേരിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments