Ticker

6/recent/ticker-posts

ഓട്ടോറിക്ഷയിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന
എം. ഡി.എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊയിനാച്ചി ചെങ്കള ചെറുകര കോളനിയിലെ  അബൂബക്കർ സിദ്ദീഖ് 33 ആണ് അറസ്റ്റിലായത്. ബേക്കൽ സബ് ഇൻസ്പെക്ടർമാരായ എം. സവ്യ സാചി, കെ.വി. മനോജ് കുമാർ, അഖിൽ സബാസ്റ്റ്യൻസിവിൽ പൊലീസ് ഓഫീസർ വിജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാലക്കുന്ന് റോഡിൽ കൂളിക്കുന്ന് റസ്റ്റോറൻ്റിന് സമീപം റോഡിൽ വെച്ച് രാത്രിയാണ് പ്രതിയെ പിടികൂടിയത്. 1. 280 ഗ്രാം എം.ഡി.എം എ യും 26.850 ഗ്രാം കഞ്ചാവും പ്രതി ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്നും കണ്ടെത്തി. ബട്ടത്തൂർ ഭാഗത്ത് നിന്നും പാലക്കുന്ന് ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു ഓട്ടോയെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ നേരത്തെ മേൽപ്പറമ്പ പൊലീസിലും കേസുണ്ട്.
Reactions

Post a Comment

0 Comments