പുത്തൻ കാറിൽ കടത്തി കൊണ്ട് പോവുകയായിരുന്ന
മയക്ക് മരുന്നുമായി
യുവാവ് അറസ്റ്റിൽ. ഉദിനൂർ പരത്തിച്ചാലിലെ എ.സി. മുഹമ്മദ് ഷബീർ 42 ആണ് അറസ്റ്റിലായത്. രണ്ട് ഗ്രാം എം.ഡി.എം എ കണ്ടെടുത്തു. ഇന്ന് വൈകീട്ട് പിലിക്കോട് മട്ളായി സെൻ്റ് മേരീസ് ചർച്ചിന് സമീപം വാഹന പരിശോധനക്കിടെയാണ് പ്രതിചന്തേര പൊലീസിൻ്റെ പിടിയിലായത്. ഇൻസ്പെക്ടർ കെ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു, കാലിക്കടവിൽ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു കാർ.
0 Comments