പുതിയ കോട്ട ഹെഡ് പോസ്റ്റോഫീസിനു മുൻവശത്തെ വലിയ കുഴിയിൽ ആണ് മോട്ടോർ സൈക്കിൾ അടക്കം യുവാവ് വീണത്. ആവിക്കരയിലെ അജയ് 30 ആണ് വീണത്. രാത്രി 12.45 മുൻപാണ് ഫയർ ഫോഴ്സിൽ വിവരം എത്തുന്നത്. ഇതിനും ഏറെ നേരം മുൻപ് യുവാവ് കുഴിയിൽ വീണ് കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. പൈപ്പിടുന്നതിൻ്റെ ഭാഗമായി എടുത്ത കുഴി യാണിതെന്നാണ് വിവരം. അഗ്നി രക്ഷപ്രവർത്തകർ എത്തുമ്പോൾ കുഴിയുടെ ഒരു ഭാഗത്ത് ബൈക്കും മറ്റൊരിടത്ത് രക്തം വാർന്ന് യുവാവും കിടക്കുകയായിരുന്നു. യുവാവിനെ പുറത്തെത്തിക്കാനുള്ള ശ്രമം ആദ്യം വിജയിച്ചില്ല. തുടർന്ന് സ്ട്രെച്ചറെത്തിച്ച് ഇതിൽ കിടത്തി 108 ആംബുലൻസിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജില്ലാശുപത്രിയിലെത്തിച്ചു. യുവാവിന് സാരമായ പരിക്കുകളുണ്ട്.
0 Comments