Ticker

6/recent/ticker-posts

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം:മൻസൂർ ആശുപത്രിക്ക് പൊലീസ് കാവൽ

കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനി 
പാണത്തൂർ സ്വദേശി ചൈതന്യ 21  മരിച്ചതിന് പിന്നാലെ മൻസൂർ ആശുപത്രിക്ക് പൊലീസ് കാവലേർപെടുത്തി. ഒരു ബസ് പൊലീസ് ആശുപത്രിക്ക് മുന്നിൽ കാവലുണ്ട്. ആ വശ്യമെങ്കിൽ കൂടുതൽ പൊലീസിനെ
വിന്യസിക്കും. നിലവിൽ എസ്.എഫ്.ഐ അടക്കം വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടില്ല. പ്രധാന സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിഷേധ പരിപാടിയില്ലെന്നാണറിയുന്നത്. ബന്ധു
ക്കളുടെ പരാതിയിൽ എഫ്. ഐ. ആർ. റജിസ്ട്രർ ചെയ്ത ശേഷം ഹോസ്ദുർഗ് പൊലീസ് കോഴിക്കോടേക്ക് പോകും. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇൻക്വസ്ററ് നടപടികൾക്ക് ശേഷം പോസ്ററ് മോർട്ടം നടത്തും.
  2024 ഡിസംബർ 7നാണ് കോളജ് ഹോസ്റ്റലിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞായിരുന്നു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതിഷേധം വ്യാപകമായതോടെ വിദ്യാർത്ഥിനിയെ അസഭ്യം പറഞ്ഞതിന് പൊലീസ് വാർഡനെതിരെ കേസെടുത്തിരുന്നു.
മൻസൂർ ആശുപത്രി കോളജിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു ചൈതന്യ. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടിയ്ക്ക് ആദ്യഘട്ടത്തിൽ ചികിത്സ നൽകിയിരുന്നത് മംഗലാപുരത്തായിരുന്നു. പിന്നീട് കണ്ണൂർ ആസ്റ്റർ മിംസിൽ രണ്ടാഴ്ചയോളം ചൈതന്യ ചികിത്സയിൽ കഴിഞ്ഞതിന് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില ചില ഘട്ടങ്ങളിൽ മെച്ചപ്പെട്ടൂവെങ്കിൽ പിന്നീട് മോശമായി.
Reactions

Post a Comment

0 Comments