കാഞ്ഞങ്ങാട് : ഒരു മാസം മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം സ്വദേശി മഹമൂദ് 46 ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഒരു മാസം മുൻപാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. സ്ട്രോക്ക് വന്ന് എട്ട് മാസത്തോളമായി അബുദാബി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അസുഖം കൂടുതലായതിനാൽ വിദഗ്ധ ചികിൽസക്ക് അബുദാബിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കണ്ണൂർ ആശുപത്രിയിലാണ് മരണം. പിതാവ്: എം പി . കുഞ്ഞഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: റഷീദ കല്ലൂരാവി. മക്കൾ: നുഹൈമ
ജിയാദ്, ഫാത്തിമ. സഹോദരങ്ങൾ: ആയിഷ ,കുഞ്ഞാമി , നഫീസത്ത് , റഹ്മത്ത്, നസീമ, റഹിയാനത്ത്, ഹാജിറമുഹമ്മദ് കുഞ്ഞി മീനാപ്പീസ്, ഹാരിഫ്. ഖബറടക്കം ഇന്നുച്ചക്ക് ബല്ലാ കടപ്പുറം പള്ളിയിൽ.
0 Comments