Ticker

6/recent/ticker-posts

ഇരു നില വീട്ടിൽ നിന്നും പത്ത് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ ത്രാസ് ഉൾപ്പെടെ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : വീട്ടിൽ സൂക്ഷിച്ച പത്ത് ഗ്രാം എം.ഡി.എം എ യുമായി യുവാവ് അറസ്റ്റിൽ. ഉദിനൂർ എടച്ചാകൈ ബദർ നഗറിലെ ടി.കെ. മുഹമ്മദ് കാസിം 38 ആണ് അറസ്റ്റിലായത്. പ്രതി താമസിക്കുന്ന ഇരു നില വീട്ടിൽ പൊലീസ് പരിശോധനക്കെത്തിയതിലാണ് മയക്ക് മരുന്ന് ഉൾപെടെ കണ്ടെത്തിയത്. പ്രതി ധരിച്ചിരുന്ന ലുങ്കിയിൽ അരക്കെട്ടിൽ തിരുകി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ
നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്തിൻ്റെ മേല്‍നോട്ടത്തില്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയുന്നതിനായി നടത്തുന്ന പ്രത്യേക പരിശോധനയില്‍ ആണ് എം.ഡി എം എ കണ്ടെത്തിയത്. ചന്തേര ഇന്‍സ്പ്വെക്ടറുടെ നിർദ്ദേശപ്രകാരം ചന്തേര  സബ്ബ് ഇന്‍സ്പെക്ടര്‍മാരായ എൻ. കെ. സതീഷ് കുമാർ, മുഹമ്മദ് മുഹ്സിന്‍, സീനിയർ  സിവിൽ പൊലീസ് ഓഫീസർ  ഷാജു, സുധീഷ്, ലിഷ, എ‌എസ്‌ഐ സുരേഷ് ബാബു എന്നിവർ   വീട്ടിൽ എത്തിയ സമയം കാസിം വീട്ടിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. പൊലീസ് സംഘം തടഞ്ഞു പരിശോധിച്ചതിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ മയക്ക് മരുന്ന് കാണുകയായിരുന്നു. വീട് പരിശോധിച്ചതില്‍ മുറിയിൽ നിന്നും 20 സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകളും,3 ഗ്ലാസ് ഫണലുകളും, ഒരു ഇലക്ടോണിക്ക് ത്രാസ്സും കണ്ടെത്തി. കാസിമിനെ
ഹോസ്ദുർഗ്കോടതിയിൽ ഹാജരാക്കി  റിമാന്റ് ചെയ്തു.
Reactions

Post a Comment

0 Comments