Ticker

6/recent/ticker-posts

കൊളത്തൂർ നിടുവോട്ട് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി

കാഞ്ഞങ്ങാട് : കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. 
നിടുവോട്ടെ എം ജനാര്‍ദ്ദനന്‍റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. അഞ്ച് വയസ് പ്രായമുള്ളതാണ് പുലി. ഇന്ന് രാവിലെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടത്. വനപാലകരും പൊലീസും സ്ഥലത്തെത്തി.
ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. അന്ന് പുലിയെ കാട്ടിൽ തുറന്ന് വിടുകയായിരുന്നു.
Reactions

Post a Comment

0 Comments