Ticker

6/recent/ticker-posts

സ്ത്രീകൾക്ക് രാത്രി മെസേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു

നീലേശ്വരം :സ്ത്രീകൾക്ക് രാത്രി മെസേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. മടിക്കൈ പുതുക്കൈ ആലിങ്കീഴിലെ മുഹമ്മദ് മുസമ്മലിനാണ് 24 കുത്തേറ്റത്. ഇന്നലെ വൈകീട്ട് മടിക്കൈ ദിവ്യം പാറയിൽ വെച്ചാണ് കുത്തേറ്റത്. മെസേജ് അയക്കുന്നത് മുൻപ് ചോദ്യം ചെയ്ത വിരോധത്തിൽ കൈ കൊണ്ട് അടിച്ച ശേഷം മൂർഛയേറിയ മാരകായുധം കൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ അബ്ദുൾഹാരിസിനെ തിരെ 27നീലേശ്വരം പൊലീസ് കുറ്റകരമായ നരഹത്യാ ശ്രമത്തിന് കേസെടുത്തു.
Reactions

Post a Comment

0 Comments