കാസർകോട്:പൊലീസ് സ്റ്റേഷനിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതായ യുവതിയെ മൂന്നാഴ്ചക്ക് ശേഷം പരാതി ലഭിച്ച ഉടൻ പൊലീസ് കണ്ടെത്തി. പാടി എതിർത്തോട് സ്വദേശിനിയായ 35 കാരിയെയാണ് കാണാതായത്. ഈ മാസം ഒന്നിന് പരാതിയുമായി പൊലിസ് സ്റ്റേഷനിലേക്ക് പോയ ശേഷം കാണാതായെന്നാണ് പരാതി. ഭർത്താവ് നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്താണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ ഇന്ന് ഉച്ചയോടെ സുള്ള്യയിലെ ബന്ധു വീട്ടിലാണ് കണ്ടെത്തിയത്. വിദ്യാനഗറിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.
0 Comments