കാഞ്ഞങ്ങാട്: ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ തച്ചങ്ങാട് സ്വദേശിയും. തച്ചങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും 35 ആണ് ഉള്ളത്. യുവാവിനെ കൂടാതെ മറ്റൊരു മലയാളിയേയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചുപേരേയും മൂന്ന് വിദേശികളുമടക്കമുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്.
ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്. 18 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 10 പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പൽ ഒഴിവാക്കുകയായിരുന്നു. മാർച്ച് 17ന് രാത്രി 11.30-നുശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാനമ രജിസ്ട്രേഷനുള്ള 'വിറ്റൂ റിവർ' കമ്പനിയുടെ കപ്പലിലെ ജീവനക്കാരാണ് കടൽകൊള്ളക്കാരുടെ തടവിലായിരിക്കുന്നത്. മുംബൈ ആസ്ഥാനമായ 'മെരി ടെക് ടാങ്കറ മാനേജ്മെന്റിൻ്റെ താണ് ചരക്ക് കപ്പൽ. വിവരമറിഞ്ഞ് പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ. കുമാരൻ, സി.പി.എം ഉദുമ ഏരിയ സെക്രട്ടറിമധു മുദിയക്കാൽ, ബ്രാഞ്ച് സെക്രട്ടറി മുനീറും വീട്ടിലെത്തി ഗർഭിണിയായ ഭാര്യയെ ആശ്വസിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജില്ലാ കലക്ടറെ ബന്ധപ്പെട്ടു. ആവശ്യമായ ഇടപെടലുണ്ടാവണമെന്നാവശ്യപ്പെട്ടു.
0 Comments