Ticker

6/recent/ticker-posts

കവർച്ചാ സംഘമെന്ന് വിവരം കാഞ്ഞങ്ങാട്ട് രണ്ട് യുവതികളെ പൊലീസ് കാർ വളഞ്ഞ് പിടികൂടി, ആഭരണങ്ങൾ കണ്ടെത്തി

കാഞ്ഞങ്ങാട് : കോഴിക്കോട് കവർച്ചനടത്തി വരികയാണെന്ന വിവരത്തിൽ കാറിൽ സഞ്ചരിച്ച രണ്ട് യുവതികളെ പൊലീസ് കാർ വളഞ്ഞ് കസ്റ്റഡിയിലെടുത്തു. യുവതികളുടെ പക്കൽ ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ ഉണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി 7 മണിയോടെ പുതിയ കോട്ട ടൗണിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത്, ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെയും നേതൃത്വത്തിൽ നിരവധി പൊലിസുകാർ ചേർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. ഇത് ടാക്സി കാറാണ്. യുവതികൾക്ക് പുറമെ കാർ ഡ്രൈവർമാത്രമെ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട് നിന്നും പുറപ്പെട്ട കാറിനെ കണ്ണൂരിൽ ഉൾപ്പെെടെ വിവിധ സ്ഥലങ്ങളിൽ വെച്ച് പൊലീസ് പിടികൂടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. തുടർന്നാണ് കാഞ്ഞങ്ങാട് പിടിയിലാവുന്നത്. ഇവർ കാസർകോട്ടേക്കോ മംഗലാപുരത്തേക്കോ പോവുകയാണെന്നാണ് സൂചന. കോഴിക്കോട്ടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് വിവരം നൽകിയത്. യുവതികൾ കൊള്ളയടിച്ച് കാറിൽ രക്ഷപ്പെടുകയാണെന്നാണ് വിവരം ലഭിച്ചത്. ഗൾഫിൽ നിന്നും കടത്തി കൊണ്ട് വന്ന സ്വർണമാണോ എന്നും സംശയമുണ്ട്.

Reactions

Post a Comment

0 Comments