Ticker

6/recent/ticker-posts

വീട്ടിൽ അതിക്രമിച്ചു കയറി ആറര പവൻ സ്വർണാഭരണങ്ങൾ കവർന്നു

കാഞ്ഞങ്ങാട് :വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ആറര പവൻ സ്വർണാഭരണങ്ങൾ കവർന്നു. പനയാൽ കുതിരക്കോട് കാലിച്ചാമരം മണിക്കയത്തെ കെ.നാരായണൻ്റെ 69 വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണ വിവരം അറിഞ്ഞത്. കഴിഞ്ഞ 16 ന് ശേഷമുള്ള ഏതോ ദിവസം മോഷണം നടന്നതായാണ് സംശയം. ഷെൽഫിൽ നിന്നുമാണ് ആഭരണം മോഷണം പോയത്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments