കാഞ്ഞങ്ങാട് : മകൻ പിതാവിനെ കുത്തി വീഴ്ത്തി വധിക്കാൻ ശ്രമം. ഗുരുതര നിലയിൽ പാണത്തൂരിന് സമീപം മാപ്പിളച്ചേരിയിലെ നാരായണനെ 58 കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. മദ്യലഹരിയിലുണ്ടായതർക്കത്തിൽ മകൻ പിതാവിൻ്റെ കഴുത്തിന് പിന്നിലായി കുത്തുകയായിരുന്നു. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും തലക്കും ഗുരുതരമായി പരിക്കുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആദ്യം പ്രവേശിപ്പിച്ചു. തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോവുകയായിരുന്നു. വിവരമറിഞ്ഞ് രാജപുരം പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താൻ രാത്രിയിലും അന്വേഷണം നടക്കുന്നതായി രാജപുരം പൊലീസ് അറിയിച്ചു.
0 Comments