Ticker

6/recent/ticker-posts

ഫ്രീസർ വാഹനം തീപിടിച്ച് കത്തി നശിച്ചു അരലക്ഷം രൂപയും കത്തി നശിച്ചു

കാഞ്ഞങ്ങാട് : പള്ളിക്കര കല്ലിങ്കാലിൽ
ഫ്രീസർ വാഹനം തീപിടിച്ച് കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്ന 55000 രൂപയും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് അപകടം. തിരുവനന്തപുരത്ത് മൽസ്യമെത്തിച്ച് മംഗലാപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
 മംഗലാപുരത്തെ എച്ച്.എസ്.എഫ്  ഫിഷറീസ് എന്ന കമ്പിനിയുടെ 407- ഫ്രീസർ വാഹനത്തിനാണ് തീ പിടിച്ചത്. പെട്ടെന്നു തന്നെ ഡ്രൈർ വണ്ടി റോഡിന് സൈഡിലേക്ക് മാറ്റി രക്ഷപ്പെട്ടിരുന്നു. ക്യാമ്പിനിലാണ് ആദ്യം തീ ഉണ്ടായത്.  നാട്ടുകാർ സമീപത്തെ വീട്ടിൽ നിന്നും ഹോസിട്ട് വെള്ളം ഒഴിച്ച് കെടുത്തുന്നതിനിടെ കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സുമെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. ക്യാമ്പിനിൽ വെച്ചിരുന്ന പണമാണ് കത്തി നശിച്ചത്. ക്യാമ്പിനും ബോണറ്റുമുൾപെടെ കത്തി നശിച്ചു.
Reactions

Post a Comment

0 Comments