കാഞ്ഞങ്ങാട് :ചീമേനി തുറന്ന ജയിലിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ അധികൃതർ പിടികൂടി. രണ്ട് പ്രതികൾക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. നൈറ്റ് ഗാർഡ് ഓഫീസറും അസി. പ്രീസൺ ഓഫീസർമാരും നടത്തിയ പരിശോധനയിലാണ് പുതിയ ബാരക്കിൽ നിന്നും ഫോണുകൾ പിടികൂടിയത്. ബാബു, അരുൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജയിൽ സൂപ്രണ്ട് കെ.ബി. അൻസാറിൻ്റെ പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
0 Comments