Ticker

6/recent/ticker-posts

മടിക്കൈയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :മടിക്കൈ തീയ്യർ പാലത്ത് മോട്ടോർ ബൈക്കും പാർസൽ വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാരാക്കോട്ട് പനങ്ങാട്ടെ ബി.എം.
 ചന്ദ്രൻ്റെ മകൻ വിനയ ചന്ദ്രൻ28 ആണ് മരിച്ചത്. തീയ്യർ പാലം വളവിൽ ഇന്ന് ഉച്ചക്കായിരുന്നു അപകടം. മടിക്കൈ
കാരാക്കോട് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരവെ യാണ് അപകടം.
ഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിലെത്തിച്ചിരുന്നു ഇവിടെ വെച്ച് വൈകീട്ടാണ് മരണം. റജിസ്ട്രേഷൻ നമ്പറാവാത്ത ഇക്കോ വാനാണ് ഇടിച്ചത്. എട്ട് മാസം മുൻപായിരുന്നു വിനയ ചന്ദ്രൻ വിവാഹിതനായത്. ഇക്കോ വാൻ
ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments