കാഞ്ഞങ്ങാട്: ചികിത്സക്കിടെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ഇരിയയിലെ ക്ലിനിക്കിലെ ഡോക്ടര്‍ ജോണിനെതിരെയാണ് ഭർതൃമതിയായ യുവതിയുടെ പരാതിയിൽ കേസെടുത്തത്.
മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സക്കിടെ ഡോക്ടര്‍ ജോണ്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു. തുടർന്നാണ് അമ്പലത്തറ പൊലീസ് ഇന്ന് കേസെടുത്തത്.
0 Comments