കാഞ്ഞങ്ങാട് :മുളക് കലക്കിയ ചൂട് വെള്ളം സ്ത്രീയുടെ തലയിലൊഴിച്ച മറ്റൊരു സ്ത്രീക്കെതിരെ പൊലീസ് കേസ്. ബേഡഡുക്ക ബെദിരയിലെ ടി. കുമാരൻ്റെ ഭാര്യ കെ. കൗസല്യക്ക് 54 നേരെയാണ് മുളക് പൊടി ആക്രമണമുണ്ടായത്. കൗസല്യ നൽകിയ പരാതിയിൽ നന്ദിനിക്കെതിരെ ബേഡകം പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു, കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തടഞ്ഞു നിർത്തി മുളക് കലക്കിയ ചൂട് വെള്ളം തലയിലൊഴിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. എതിർകക്ഷിയുടെ പറമ്പിലൂടെ നടന്ന് പോകുന്നതിലുള്ള വിരോധമാണ് മുളക് വെള്ളം ദേഹത്തൊഴിക്കാൻ കാരണമെന്ന് പറയുന്നു.
0 Comments